Posts

Image
ബാസിഗർ പഞ്ഞക്കർക്കിടകം പെയ്തൊഴിഞ്ഞ് ചിങ്ങം പിറന്നപ്പോഴായിരുന്നു ആസാം റൈഫിൾസിൽ നിന്ന് ബാബുക്കുട്ടൻ ആദ്യത്തെ അവധിക്ക് നാട്ടിൽ വന്നത്. തല നിറയെ എണ്ണ പൊത്തി മുടി വാർന്ന് ചീകി വെച്ചു പോയ ബാബുക്കുട്ടൻ തിരിച്ചു വന്നത് ഷാംപൂ തേച്ച് നടുവെ കോതി ഇരുവശത്തേക്കും ഷാരുഖ് ഖാനെപ്പൊലെ പാറിപ്പറപ്പിച്ചായിരുന്നു. വന്നതിന് ശേഷം ഒരാഴ്ചക്കാലം ഹിന്ദിയിൽ സംസാരിച്ച് തുടങ്ങി അബദ്ധം പിണഞ്ഞത് പോലെ മലയാളത്തിലേക്ക് മാറ്റുകയും ഇടക്കിടക്ക് ‘ബന്ധവസ്ത് കരോ, ഫിക്കർ മത് കരോ, അച്ചാ തൂ ഏക് കാം കരോ’ എന്നൊക്കെ പറഞ്ഞിട്ടും തന്റെ ഷാരുഖ് ഖാൻ ഹെയർസ്റ്റൈലിനെ ആരും തിരിച്ചറിഞ്ഞില്ല. പിറ്റേന്ന് വൈകുന്നേരം ബാബുക്കുട്ടൻ അഞ്ചൽകുറ്റിക്കലെ വായനശാലയുടെ വരാന്തയിൽ നേരത്തെയെത്തിയത് ഒരു വെടിക്കുള്ള തിരയുമായിട്ടായിരുന്നു. സുഹൃത്തുക്കളോട് കുശലം പറഞ്ഞിരിക്കുന്നതിനിടയിൽ ട്യൂഷൻ ക്ലാസ്സ് പിരിഞ്ഞ് പോയ പെൺകിടാങ്ങളെ നോക്കി ‘അഛാ…ആ പോകുന്ന പെൺകുട്ടികൾ എവിടുള്ളതാ?’ എന്ന് ചോദിച്ചു അവരുടെ വീടും കുടിയുമൊക്കെ ബാബുക്കുട്ടന് നന്നായി അറിയാമെന്ന് എല്ലാവർക്കും ബോധ്യമുണ്ടായിരുന്നതിനാൽ സുഹൃത് വൃന്ദം മറുപടി പറഞ്ഞില്ല. ബാക്കി പറയാൻ തിരക്കിട്ടു നിന്നത് കൊണ്ട് ബാ...